ബംഗാളിൽ എസ്.ഐ.ആർ തുറന്ന പോരിലേക്ക്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ശക്തമാക്കാൻ കമീഷൻ നിർദേശം

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര തെര​ഞ്ഞെടുപ്പ് കമീഷനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി മാറിയതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പ് വരുത്താൻ സാധ്യമായ എല്ലാ നടപടികളും എടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പൊലീസിന് നിർദേശം നൽകി. ബി.എൽ.ഒമാരുടെ പ്രതിഷേധം അരങ്ങേറിയ ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസിലെ സ്റ്റാഫ് അംഗങ്ങളുടെ സുരക്ഷക്കും നടപടി വേണമെന്നാണ് നിർദേശം. അവരുടെ വീടുകളിൽ കാവൽ ഏർപ്പെടുത്തുകയും ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രയിലും സുരക്ഷ ഉറപ്പാക്കുകയും വേണം. സംസ്ഥാന സി.ഇ.ഒ ഓഫിസിലെ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്ന് കമീഷൻ വിലയിരുത്തി.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ, അഡീഷണൽ സി.ഇ.ഒ, ജോയിന്‍റ് സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ഭീഷണി ഉണ്ടാകാനുള്ള സാധ്യത മുൻ നിർത്തിയാണ് കമീഷൻ നിർദേശം നൽകിയിരിക്കുന്നത്.

Tags:    
News Summary - EC seeks security upgrade after 'serious breach' at West Bengal CEO office amid BLO protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.