വോട്ടിങ്ങ്​ മെഷീൻ: വിശ്വാസ്യത ​ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ; കൃത്രിമം തെളിയിക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി: ആംആദ്​മി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഇലക്​ട്രോണിക്​  വോട്ടിങ്ങ്​ മെഷീനിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ തെളിയിക്കാൻ വിദഗ്​ധർക്ക്​ അവസരം നൽകി തെരഞ്ഞെടുപ്പ്​ കമീഷൻ. വോട്ടിങ്ങ്​ മെഷീ​നി​​​െൻറ വിശ്വാസ്യത ഉറപ്പിക്കുന്നതിനുള്ള പ്രദർശനം ശനിയാഴ്​ച​ നടക്കും.  അതോ​െടാപ്പമാണ്​ ഇലക്​ട്രോണിക്​ വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്ന്​ തെളിയിക്കാൻ അവസരവും നൽകുക. 

വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം കാണിക്കാമെന്ന്​ ഡൽഹി നിയമസഭയിൽ ആംആദ്​മി നേതാക്കൾ വിവരിച്ച്​ ഒരാഴ്​ചക്കുള്ളിലാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​​​െൻറ പ്രദർശനം. വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം കാണിക്കാമെന്ന ആംആദ്​മിയു​െട വാദങ്ങളെല്ലാം തള്ളിയ തെരഞ്ഞെടുപ്പ്​ കമീഷൻ മെഷീ​​​െൻറ ആദ്യകാല പതിപ്പ്​ ഉപയോഗിച്ചാണ്​ കൃത്രിമം കാണിക്കാമെന്ന്​ തെളിയിച്ചതെന്നും പരിഷ്​കരിക്കാത്ത പതിപ്പിൽ എന്തുമാജിക്കും ആവാമെന്നും പറഞ്ഞു. 

ആം ആദ്​മി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്​ പാർട്ടിയുമാണ്​ മെഷീനിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന്​ ശക്​തമായ ആരോപണവുമായി ആദ്യം രംഗത്തെത്തിയിരുന്നത്​. ഫെബ്രുവരി^മാർച്ചിൽ അഞ്ചു സംസ്​ഥാനങ്ങളിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ വോട്ടിങ്ങ്​ ശഷീനിൽ കൃത്രിമം കാണിച്ചാണ്​ ബി.ജെ.പി വിജയിച്ച​െതന്നും ആപ്പ്​ ആരോപിച്ചിരുന്നു. 

മെയ്​ 12ന്​ ഏഴ്​ ദേശീയ പാർട്ടികളുടെയും 48 സംസ്​ഥാന പാർട്ടികളുടെയും പ്രതിനിധികളെ വിളിച്ച്​ വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം കാണിക്കാനാകില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കിയിരുന്നു. ​എന്നാൽ യോഗത്തിനു ശേഷം കൃത്രിമം തെളിയിക്കാനായി പ്രദർശനം സംഘടിപ്പിക്കാമെന്ന വാഗ്​ദാനത്തിൽ നിന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ പിറകോട്ട്​ പോയെന്ന്​ ആപ്പ്​ നേതാവ്​ അരവിന്ദ്​ കെജ്​രിവാൾ ആരോപിച്ചിരുന്നു. തുടർന്ന്​ പ്രദർശനത്തി​​​െൻറ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന്​ കമീഷൻ അറിയിച്ചിരുന്നു. 

Tags:    
News Summary - EC to Hold EVM Demo of Its Own, Decide on Hackathon Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.