രാഹുൽ ഗാന്ധിക്കും മോദിക്കുമെതിരായ പരാതികളിൽ തെരഞ്ഞെടുപ്പ്​ കമീഷൻ തീരുമാനം ഇന്ന്​

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരായ പരാതികളിൽ തെരഞ്ഞെ ടുപ്പ്​ കമീഷൻ ഇന്ന്​ തീരുമാനമെടുക്കും. ജമ്മുകശ്​മീരിലേക്കുള്ള വോ​ട്ടെടുപ്പ്​ തീയതി സംബന്ധിച്ചും ചൊവ്വാഴ് ​ച പ്രഖ്യാപനമുണ്ടാവുമെന്നാണ്​ റിപ്പോർട്ടുകൾ.

നിരന്തരമായി സൈന്യത്തിൻെറ പേര്​ ഉപയോഗിച്ച്​ പ്രചാരണം നടത്തിയെന്ന പരാതിയാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാക്കുമെതിരായി കോൺഗ്രസ്​ നൽകിയത്​. പരാതിയിൽ തീരുമാനമുണ്ടാകാത്തതിനെതിരെ കോൺഗ്രസ്​ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ നടപടിയുമായി കമീഷൻ രംഗത്തെത്തിയിരിക്കുന്നത്​.

രാഹുൽ ഗാന്ധിയുടെ ചൗക്കീദാർ ചോർ ഹേ എന്ന പരാമർശത്തിനെതിരെയും കമീഷന്​ പരാതി ലഭിച്ചിട്ടുണ്ട്​​. ഇക്കാര്യവും കമീഷൻ ഇന്ന്​ പരിഗണിക്കും.

Tags:    
News Summary - EC to Decide on Complaints Against PM Modi, Rahul Gandhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.