ലോക്​സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായി കിഴക്കൻ യു.പി

2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമാവുകയാണ്​ കിഴക്കൻ യു.പിയും അവിടത്തെ 35 മണ്ഡലങ്ങളും. നരേന്ദ്രമോദി, പ്രിയങ്ക ഗാന്ധി, അഖിലേഷ്​ യാദവ്​, യോഗി ആദിത്യനാഥ്​ എന്നിവരുടെ തട്ടകം കിഴക്കൻ യു.പിയാണ്​. ​നരേന്ദ്രമോദി ഇക്കു റിയും ജനവിധി തേടുന്നത്​ കിഴക്കൻ യു.പിയിലെ മണ്ഡലമായ വാരണാസിയിൽ നിന്നാണ്​. അഖിലേഷ്​ യാദവിൻെറ മണ്ഡലമായ അസംഗഢ​ും കിഴക്കൻ യു.പിയിലാണ്​ ഉൾപ്പെടുന്നത്​. കോൺഗ്രസിൻെറ സ്​റ്റാർ കാമ്പയിനർ പ്രിയങ്കക്ക്​ ചുമതല നൽകിയിരിക്കുന്നതു ം ഈ മേഖലയിലാണ്​​. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വാധീനമുള്ള മേഖലയാണിത്​.

2014ലെ ലോക്​സഭ തെരഞ്ഞെടു പ്പിൽ ആകെയുള്ള 35 സീറ്റുകളിൽ 34ലും ജയിച്ച്​ ബി.ജെ.പി വ്യക്​തമായ ആധിപത്യം നേടിയിരുന്നു. 2017 നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു മേധാവിത്വം. എന്നാൽ, ഇക്കുറി ബി.ജെ.പിക്ക്​ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ്​ വിലയിരുത്തൽ. എസ്​.പി-ബി.എസ്​.പി സഖ്യവും പ്രിയങ്ക ഗാന്ധിയുടെ സ്വാധീനവും ബി.ജെ.പിക്ക്​ വെല്ലുവിളിയാകും.

കിഴക്കൻ യു.പിയിൽ ബി.ജെ.പിക്ക് ആദ്യം​ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. ഹിന്ദുത്വ രാഷ്​ട്രീയത്തിൻെറ ഉയർച്ചയോടെ മേഖലയിൽ ബി.ജെ.പി ചുവടുറപ്പിക്കുകയായിരുന്നു. ക്ഷേത്രനഗരങ്ങളായ അയോധ്യ, വാരണാസി, ഗോരഖ്​പൂർ എന്നിവിടങ്ങളിലാണ്​ ബി.ജെ.പി ആദ്യം വേരാഴ്​ത്തിത്​. പിന്നെ കിഴക്കൻ യു.പിയിലെ മറ്റ്​ മേഖലകളിലേക്കും കാവി രാഷ്​ട്രീയം പതിയെ ചുവടുറപ്പിക്കുകയായിരുന്നു. കോൺഗ്രസിൻെറ തകർച്ചയും ബി.ജെ.പിയുടെ വളർച്ചക്ക്​ ആക്കം കൂട്ടി.

എന്നാൽ, 1993ന്​ ശേഷം എസ്​.പി-ബി.എസ്​.പി സഖ്യം ഉയർന്ന്​ വന്നതോടെ മേഖലയിൽ ബി.ജെ.പിക്കും തിരിച്ചടി നേരിട്ടു. പിന്നീട്​ ഒരു ദശാബ്​ദകാലം കിഴക്കൻ യു.പിയിൽ കാര്യമായ വളർച്ചയുണ്ടാക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞില്ല.​ മോദി തരംഗം ആഞ്ഞടിച്ച 2014ലെ തെരഞ്ഞെടുപ്പിലാണ്​ ബി.ജെ.പി ആധിപത്യം വീണ്ടെടുത്തത്​. എന്നാൽ, ഇത്തവണ പ്രിയങ്കയുടെ സാന്നിധ്യമാണ്​ കിഴക്കൻ യു.പിയിലെ പോരാട്ടത്തെ ചൂടു പിടിപ്പിക്കുന്നത്​. അലഹാബാദ്​ മുതൽ വാരണാസി വരെ ഗംഗയാത്ര നടത്തി പ്രിയങ്ക വരവറിയിച്ചു കഴിഞ്ഞു.

യു.പി പിടിക്കുന്നവർ ഡൽഹിയിലും അധികാരത്തിലെത്തുമെന്നാണ്​ പൊതുവെ പറയുന്നത്​. യു.പിയിൽ ഏറ്റവും നിർണായകമാവുക കിഴക്കൻ മേഖലയിലെ പോരാട്ടമാണെന്ന്​ എതാണ്ട്​ വ്യക്​തമായി കഴിഞ്ഞു. മോദിയുടെ പ്രധാന പദ്ധതികളിലൊന്നായ ഗംഗാ ശുചീകരണം ഉൾപ്പടെയുള്ളവയുടെ പുരോഗതി വിലയിരുത്തപ്പെടുക കിഴക്കൻ യു.പിയിലാവും. ഇതിന്​ പുറമേ നരേന്ദ്രമോദിയുടെ വികസന മാതൃകയാണ്​ താൻ ഗൊരഖ്​പൂരിൽ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി​ യോഗി ആദിത്യനാഥ്​ പ്രഖ്യാപിച്ച്​ കഴിഞ്ഞു. ഇതിൻെറ വിലയിരുത്തലും തെരഞ്ഞെടുപ്പിലുണ്ടാകും.

Tags:    
News Summary - Eastern UP in 2019 Loksabha elections-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.