ന്യൂഡൽഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) അനുസരിച്ച് സംസ്ഥാനങ്ങൾക്കിടക്ക് ചരക്ക് കൈമാറ്റത്തിന് ഇ-വേ ബിൽ നിലവിൽവന്ന ശേഷം കൈകാര്യം ചെയ്തത് 17 ലക്ഷത്തിലേറെ ബില്ലുകൾ. ആദ്യ ദിനമായ ഏപ്രിൽ ഒന്നിന് 2.59 ലക്ഷം ബില്ലുകളാണ് ലഭിച്ചത്. അടുത്ത രണ്ടു ദിവസങ്ങളിൽ 6.5, 8.15 ലക്ഷം വീതം ബില്ലുകളും.
ബുധനാഴ്ച ഒമ്പതുലക്ഷം വരെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസം 5-10 ശതമാനം വർധനയുണ്ടാകും. ഗുജറാത്താണ് 3.6 ലക്ഷം ബില്ലുമായി മുന്നിൽ, കർണാടക തൊട്ടുപിറകിൽ; 2.65 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.