രാഷ്ട്രീയ സമ്മർദ്ദമില്ലായിരുന്നു; അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നതായി ആശുപത്രി അധികൃതർ

ന്യൂഡ‍ൽഹി: ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തള്ളി റാം മനോഹർ ലോഹ്യ ആശുപത്രി. തങ്ങളുടെ മേൽ യാതൊരുവിധ രാഷ്ട്രീയ സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നതായും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി.

ഇ. അഹമ്മദ് എം.പിയെ ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ 2.15നാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥി കണക്കിലെടുത്തു മാത്രമാണ് സന്ദർശകരെ തടഞ്ഞത്. വിവാദങ്ങളിൽ കഴമ്പില്ലെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

കേന്ദ്ര ബജറ്റ് അവതരണം തടസപ്പെടാതിരിക്കാന്‍ എം.പിയുടെ മരണവിവരം മറച്ചുവച്ചെന്നാണു ആരോപണം. പാർലമെന്റിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചെന്നും പിന്നീട് നടന്നതെല്ലാം ഉന്നതനിർദേശത്തിൻെറ ഫലമായുണ്ടായതെന്നുമാണ് ആരോപണം. അഹമ്മദിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു.  

Tags:    
News Summary - E Ahamed Death Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.