വിദേശ വനിതയെ കുത്തിപ്പരിക്കേൽപ്പിച്ച ഗോവയിലെ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

പനാജി: ഡച്ച് വനിതയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ ഗോവയിലെ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. അഭിഷേക് വർമ എന്നയാളാണ് അറസ്റ്റിലായത്.

നോർത്ത് ഗോവയിലെ പെർനെമിലെ റിസോർട്ടിലായിരുന്നു സംഭവം. വിദേശ വനിതയുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസിയെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.

വിദേശ വനിത വാടകയ്ക്കെടുത്ത റിസോർട്ടിലെ ടെന്‍റിൽ ജീവനക്കാരൻ അതിക്രമിച്ച് കയറുകയായിരുന്നു. സ്ത്രീയുടെ കരച്ചിൽ കേട്ട് പ്രദേശവാസി എത്തിയതോടെ ഇയാൾ സ്ഥലത്തുനിന്നും പോയി. പിന്നീട് കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് നിഥിൻ വത്സൻ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പരിക്കേറ്റ സ്ത്രീയും പ്രദേശവാസിയും ചികിത്സയിലാണ്.

Tags:    
News Summary - Dutch Tourist Molested and Stabbed By Goa Hotel Staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.