ന്യൂഡൽഹി: ഹിന്ദുദൈവത്തെ അപമാനിച്ചെന്നു കാണിച്ച് എ.ബി.വി.പി നൽകിയ പരാതിയിൽ ഡൽഹി സർവകലാശാല അസിസ്റ്റൻറ് പ്രഫസർക്കെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവമായ ദുർഗയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ദയാൽ സിങ് കോളജ് അധ്യാപകൻ കേദർ കുമാർ മണ്ഡലിനെതിരെയാണ് കേസ്. അധ്യാപകനെതിരെ മറ്റു സംഘ്പരിവാർ സംഘടനകളും രംഗത്തുവന്നു. പോസ്റ്റ് വിവാദമായ ഉടൻ പിൻവലിച്ചു. എന്നാൽ, അധ്യാപകെൻറ രാജി ആവശ്യപ്പെട്ട് കാമ്പസിൽ പ്രകടനം നടത്തിയ എ.ബി.വി.പി പ്രവർത്തകർ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.