മദ്യപിച്ച് നടുറോഡിൽ വാഹനം നിർത്തി ഉറങ്ങി; യുവാവിനെതിരെ കേസ്

മുംബൈ: മദ്യപിച്ച് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത് ഉറങ്ങിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ബോറിവലി റോഡിൽ ഞായറാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗതകുരുക്ക് സൃഷ്ടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

പുലർച്ചെ 12.15ന് ബോറിവലിയിലെ അഗ്നിശമനസേന ഓഫീസിന് സമീപത്ത് ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സമീപത്തുണ്ടായിരുന്നു ടാക്സി ഡ്രൈവറായ യുവാവാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതോടെ പൊലീസ് ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രൈവറെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവിന്‍റെ വിചിത്രമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൽ മദ്യപിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ ബോറിവലി സ്വദേശി പ്രദീപ് സക്പാലാണ് അറസ്റ്റിലായത്.

സംഭവത്തിൽ പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 

Tags:    
News Summary - drunken man falls asleep while parking car at middle of road-arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.