ന്യൂഡൽഹി: വനിത യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പരാതി നൽകി എയർ ഇന്ത്യ. ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിലാണ് പരാതി നൽകിയത്. അതേസമയം, യാത്രക്കാരനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പ്രത്യേക കമ്മിറ്റിക്ക് എയർ ഇന്ത്യ രൂപംനൽകി.
തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരന് യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാബിൻ ക്രൂവിനോട് ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചുവെങ്കിലും വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷം യാത്രക്കാരൻ സ്വതന്ത്ര്യനായി പുറത്ത് പോയെന്ന് യുവതി പറയുന്നു.
യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. തന്റെ വസ്ത്രത്തിലും, ബാഗിലും ഷൂസിലും മൂത്രമായെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ പൈജാമയും സ്ലിപ്പറുകളും കാബിൻ ക്രൂ നൽകിയെന്നും അത് ധരിച്ച് ക്രൂവിന്റെ സീറ്റിലിരുന്നാണ് താൻ യാത്ര ചെയ്തതെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.