ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പക: സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിന് പിന്നിൽ ഡ്രൈവർ

ബംഗളൂരു: ബംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിന് പിന്നിൽ ഡ്രൈവർ. ഉദ്യോഗസ്ഥയുടെ മുൻ ഡ്രൈവറായിരുന്ന കിരണാണ് പിടിയിലായത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ ഉദ്യോഗസ്ഥയായ പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മണൽ മാഫിയ സംഘമാകാം കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കിരൺ ആണെന്ന് കണ്ടെത്തിയത്. ഭർത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്ന് കിരൺ പൊലീസിന് മൊഴി നൽകി. കഴുത്തിൽ കുരുക്കിട്ട് മുറുക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ട കിരണിനെ ചാമരാജനഗറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പത്ത് ദിവസം മുമ്പായിരുന്നു പ്രതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

Tags:    
News Summary - Driver Of Karnataka Government Officer Arrested For Her Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.