Posted On
date_range Updated On
date_range ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനം തകർക്കും; രുദ്രം മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഭുവനേശ്വർ: ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനവും ആശയവിനിമയ സംവിധാനവും തകർക്കാൻ പര്യാപ്തമായ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്‍റി റേഡിയേഷൻ മിസൈൽ രുദ്രം-1 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇവ ആകാശത്തുനിന്ന് വിക്ഷേപിക്കാനും സാധിക്കും.
ഒഡിഷയിലെ ബാലസോർ വിക്ഷേപണ കേന്ദ്രത്തിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലെപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) നേതൃത്വത്തിൽ വികസിപ്പിച്ച മിസൈൽ വിക്ഷേപിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു വിക്ഷേപണം.
സുഖോയി 30 യുദ്ധവിമാനത്തിൽ ഘടിപ്പിച്ചാണ് രുദ്രം-1 പരീക്ഷിച്ചത്. 15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍ സുഖോയി വിമാനങ്ങൾക്ക് രുദ്രം തൊടുക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.