ന്യൂഡൽഹി: കോർപ്പറേറ്റുകളെ വിമർശിക്കുന്ന സംസ്കാരത്തോട് യോജിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായത്തിനൊപ്പം സാമൂഹിക പ്രവർത്തനങ്ങൾ കൂടി കോർപ്പറേറ്റുകൾ നടത്തുന്നുണ്ട്. അവരെ വിമർശിക്കുക എന്നത് ഫാഷനായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നികുതി അടക്കുക എന്നത് മാത്രമല്ല ജനങ്ങളുടെ ഉത്തരവാദിത്തം. അതിനുമപ്പുറം സാമൂഹികമാറ്റത്തിനായി പൗരൻമാർ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായികളെ കുറിച്ച് തെറ്റായ ചിത്രമാണ് ഇപ്പോൾ രാജ്യത്ത് നില നിൽക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. െഎ.ടി പ്രൊഫഷണലുകളുടെ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് മോദി കോർപ്പറേറ്റുകളെ പിന്തുണച്ച് രംഗത്തെത്തിയത്.
ഇത് രണ്ടാം തവണയാണ് കോർപ്പറേറ്റുകൾക്ക് പിന്തുണയുമായി പ്രധാനമന്ത്രി രംഗത്തെത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ കോർപ്പറേറ്റുകൾ രാജ്യത്തിെൻറ വികസനത്തിനായി സംഭാവന നൽകുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.