ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ ചുമതലകളെ കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തങ്ങളെ പഠിപ്പിക്കാൻ വര േണ്ടെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. സ്വന്തം പാർട്ടിയുടെ ചരിത്രം തന്നെ ചോദ്യംചെയ്യപ്പെടാവുന്ന തരത്ത ിലാണെന്നും സോണിയാഗാന്ധി അത് പരിശോധിക്കണമെന്നും രവിശങ്കർ പ്രസാദ് വിമർശിച്ചു.
സോണിയാ ഗാന്ധി ദയവായി ഞങ്ങളോട് രാജധർമ്മത്തെ കുറിച്ച് ഉപദേശിക്കരുത്. നിങ്ങളുടെ പാർട്ടിയുടെ ചരിത്രത്തിലെ അക്രമങ്ങളും നിയമലംഘനങ്ങളുമെല്ലാം ലളിതമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. വളരെ വൈകാരികമായ സംഭവങ്ങളെ രാഷ്ട്രീയ വത്കരിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡൽഹിയിൽ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ചുള്ള സംവാദങ്ങളാണ് വേണ്ടത്. ഈ സാഹചര്യത്തിലും കോൺഗ്രസ് വിഷയത്തെ രാഷ്ട്രീയ വത്കരിച്ചുകൊണ്ടുള്ള ചർച്ചകളാണ് നടത്തുന്നതെന്നും രവിശങ്കർ പ്രസാദ് വിമർശിച്ചു.
ഡൽഹി വിഷയത്തിൽ വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച സോണിയാ ഗാന്ധി, സ്വന്തം ചുമതലകൾ മറന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.