‘ലോക്സഭ തെരഞ്ഞെടുപ്പ് വരെ ഗവർണറെ മാറ്റരുത്, അദ്ദേഹം തുടരുന്നത് ഞങ്ങൾക്ക് ഗുണം ചെയ്യും’; പ്രധാനമന്ത്രിയോട് ‘അഭ്യർഥന’യുമായി സ്റ്റാലിൻ

ചെന്നൈ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ഗവർണർ ആർ.എൻ രവിയെ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹത്തെ മാറ്റരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ‘അഭ്യർഥിച്ച്’ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈയിൽ സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഗവർണർ തങ്ങളുടെ തെരഞ്ഞെടുപ്പ് കാമ്പയിനെ സഹായിക്കുകയാണെന്നും സ്റ്റാലിൻ പരിഹസിച്ചു.

‘തമിഴ്നാട് ഗവർണറെ മാറ്റരുതെന്ന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും അഭ്യർഥിക്കുന്നു. അദ്ദേഹത്തെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ തുടരാനനുവദിക്കുക. മനസ്സിൽ തോന്നുന്നതെല്ലാം അദ്ദേഹം വിളിച്ചുപറയുകയാണ്. എന്നാൽ, ജനങ്ങൾ ഇതൊന്നും കാര്യമായിട്ടെടുക്കുന്നില്ല’,സ്റ്റാലിൻ പറഞ്ഞു.

‘ചിലർ ബംഗ്ലാവുകളിൽ ഉയർന്ന പദവികളിൽ ഇരിക്കുകയാണ്. യഥാർഥത്തിൽ ഇവ അനാവശ്യ പദവികളാണ്. എന്താണ് ദ്രാവിഡം എന്നാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്’, ഗവർണറെ ഉന്നമിട്ട് സ്റ്റാലിൻ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയും ഗവർണർ ആർ.എൻ രവിയും തമ്മിലുള്ള ​‘പോര്’ ഏറെ കാലമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാ​ജ്ഭ​വ​നു​നേ​രെ യുവാവ് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞിരുന്നു. സം​ഭ​വ​ത്തി​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ ക​ടു​ത്ത പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യു​ടെ ഓ​ഫി​സ് രംഗത്തുവന്നു. ഗ​വ​ർ​ണ​റു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് അ​ര​ങ്ങേ​റി​യെ​ന്നും എ​ന്നാ​ൽ, പൊ​ലീ​സി​ന്റെ മ​നഃ​പൂ​ർ​വ​മാ​യ അ​വ​ഗ​ണ​ന കാ​ര​ണം ഇ​ത് ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

ബു​ധ​നാ​ഴ്ച യു​വാ​വ് ​പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ​ത് ഇ​ത്ത​രം മ​നോ​ഭാ​വ​ത്തി​ന്റെ പ്ര​ത്യാ​ഘാ​ത​മാ​ണെ​ന്നായിരുന്നു ചെ​ന്നൈ പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ജ്ഭ​വ​ന്റെ ആ​രോ​പണം. ഭ​ര​ണ​ക​ക്ഷി​യാ​യ ഡി.​എം.​കെ​യു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഗ​വ​ർ​ണ​ർ​ക്കെ​തി​രെ നി​ര​ന്ത​രം ഭീ​ഷ​ണി​യും അ​വ​ഹേ​ള​ന​വും തു​ട​രു​ക​യാ​ണെ​ന്നും പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ പ​ക​ർ​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - 'Don't change the governor till the Lok Sabha elections, it will be good for us if he continues'; Stalin with a 'request' to the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.