വായ്​പാ തിരിച്ചടവ്​ മുടങ്ങി; ഡോക്​ടർ കഴുത്തറുത്ത്​​ ആത്മഹത്യ ചെയ്​തു

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ യുവഡോക്​ടറെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പരാധീനതകളും വായ്​പാ തിരിച്ചടവുകൾ മുടങ്ങിയതുമാണ്​ 44കാരനായ ഡോക്​ടർ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ്​ പൊലീസിന്‍റെ നിഗമനം​.

സുഭാഷ്​ ചന്ദ്രബോസ്​ മെഡിക്കൽ കോളജിൽ പ്രഫസറായ ഡേ. വിനോദ്​ വിശ്വകർമയാണ്​ മരിച്ചത്​. ഭാര്യ മമത ജോലിക്ക്​​ പോയതിന്​ ശേഷം 11ഉം 13ഉം വയസായ കുട്ടികളുടെ മുടി വെട്ടിയ ശേഷം ബാത്ത്​റൂമിൽ കയറിയ അദ്ദേഹം പുറത്തിറങ്ങിയില്ല.

മമത തിരിച്ചെത്തി വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന്​ അയൽവാസികളെ വിളിച്ച്​ വരുത്തുകയായിരുന്നു. വാതിൽ പൊളിച്ച്​ അകത്ത്​ കടന്നപ്പോയാണ്​ അദ്ദേഹത്തെ കഴുത്തറുത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

'പ്രഥമ ദൃഷ്​ട്യാ ഇത്​ ഒരു ആത്മഹത്യയാണ്​. കഴുത്തറുക്കാൻ ഉപയോഗിച്ച ബ്ലേഡ്​ കണ്ടെത്തിയിട്ടുണ്ട്' -പൊലീസ്​ സൂപ്രണ്ടായ സിദ്ധാർഥ ബഹുഗുണ പറഞ്ഞു. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം മൃതദേഹം കുടുംബത്തിന്​ വിട്ടുകൊടുത്തു.

വായ്​പാ തവണയും നികുതി അടവും മുടങ്ങിയതുമായി ബന്ധപ്പെട്ട്​ വിശ്വകർമ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്​ പൊലീസ്​ അന്വേഷണത്തിൽ മനസിലാക്കി. ഇതായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പറയുന്നു​. ​

Tags:    
News Summary - doctor depressed due to pending EMIs slits own throat died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.