കോവിഡ്​ ചികിത്സക്ക്​ ഡോക്​ടർമാരില്ല; ഡോക്​ടറുടെ വികാരനിർഭര വിഡിയോ വൈറൽ

ബംഗളൂരു: കോവിഡ്​ രോഗികളെ ചികിത്സിക്കാൻ ഡോക്​ടർമാ​ർ മുന്നോട്ടുവരണമെന്നഭ്യർഥിച്ച്​ ഒരു ഡോക്​ടറിട്ട വിഡിയോ സമുഹ മാധ്യമങ്ങളിൽ ​ൈവറൽ. ശിവാജി നഗറിലെ എച്ച്​.ബി.എസ്​ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്​ ഡോ. താഹ മതീൻ വികാരനിർഭരമായി പകർത്തിയ വിഡിയോയാണ്​ ഉള്ളുലക്കുന്ന ദൃശ്യമായത്​.

ആശുപത്രിയിൽ മതിയായ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ചികിത്സക്ക്​ ഡോക്​ടർമാരെ മതിയാവുന്നില്ലെന്നും അടിയന്തരമായി കുറച്ചു ഡോക്​ടർമാരും നഴ്​സുമാരും ആശുപത്രിയിലെത്തണമെന്നും അഭ്യർഥിച്ചാണ്​ വിഡിയോ പകർത്തിയത്​. ഇതുവരെ ബംഗളൂരു നഗരത്തിൽമാത്രം കോവിഡ്​ ബാധിച്ച്​ 145 പേരാണ്​ മരിച്ചത്​. ഞായറാഴ്​ച മാത്രം 16 പേർ മരിക്കുകയും 1235 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു.  

​െഎ.സി.യുവിൽനിന്നാണ്​ ഞാൻ സംസാരിക്കുന്നത്​ എന്ന മുഖവുരയോടെയാണ്​ വിഡിയോ ആരംഭിക്കുന്നത്​. ‘‘...രാവിലെ 7.30ന്​ ഡ്യൂട്ടിയിൽ കയറിയതാണ്​. ഇപ്പോൾ നേരം അർധരാത്രിയായി. രോഗികളുമായി ബന്ധപ്പെട്ട്​ തുടർച്ചയായി വിളികൾ വരുന്നു. അച്​ഛന്​ ശ്വാസമെടുക്കാൻ പറ്റുന്നില്ല, സഹോദരന്​ ശ്വാസം കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞാണ്​ വിളി. ചികിത്സക്ക്​ റൂം ലഭിക്കുന്നില്ലെന്ന പരാതിയും പലർക്കുമുണ്ട്​. ഞാനും ഡോ. ശിവയും തനിച്ചാണിവിടെ. മറ്റൊരാളും ജോലി ചെയ്യാനില്ല. ഇവിടെ ആവശ്യത്തിന്​ ബെഡുണ്ട്​, ഒാക്​സിജൻ ബെഡുണ്ട്​, വ​െൻറിലേറ്ററുണ്ട്​...എല്ലാമുണ്ട്​. ഇതുപോലെ 30 ബെഡ്​ വേറെയുമുണ്ട്​. എന്നാൽ, ആവശ്യത്തിന്​ ഡോക്​ടർമാരില്ല. ഞാൻ വാട്ട്​സ്​ആപ്പിൽ പലരെയും കണ്ടിരുന്നു. നിങ്ങളുടെ ഒരുദിവസത്തിൽ ആറു മണിക്കൂർ മാത്രമാണ്​ ഞാൻ ചോദിക്കുന്നത്​. ദയവുചെയ്​ത്​ ഇതെ​​െൻറ ഉള്ളിൽതൊട്ടുള്ള അപേക്ഷയായി കാണണം. ഇപ്പോഴാണ്​ നമ്മൾ ചികിത്സിക്കേണ്ടത്​. ചിലപ്പോൾ പട്ടാളക്കാരാവും മുന്നണിയിൽ. മറ്റു ചിലപ്പോൾ അഗ്​നിരക്ഷാ സേനയോ പൊലീസോ ആവും മുന്നിൽനിന്ന്​ നയിക്കുന്നത്​. എ​​െൻറ സഹപ്രവർത്തകരായ ഡോക്​ടർമാ​രേ... ഇപ്പോൾ നമ്മളാണ്​ മുന്നണിയിൽ നയിക്കേണ്ടത്​. മനുഷ്യ സമൂഹത്തിനുവേണ്ടിയാണ്​ നമ്മുടെ ചികിത്സ...’’- ഡോ. താഹ മതീൻ കൈകൂപ്പി വിഡിയോയിൽ പറയുന്നു. 

തനിക്കുചുറ്റും ശ്വാസമെടുക്കാൻ കഷ്​ടപ്പെടുന്ന ഇൗ രോഗികളെ ചൂണ്ടിക്കാട്ടി, ഇവർ നിങ്ങളിലാരു​െടയെങ്കിലും ഉമ്മയോ സഹോദരനോ പിതാവോ ഒക്കെയാവാമെന്നും ഡോ. താഹ മതീൻ പറയുന്നു. നമ്മൾ എത്രകാലം ജീവിക്കുമെന്നതല്ല വിഷയമെന്നും ദൈവത്തിനുവേണ്ടി ഇൗ നിമിഷം നമുക്ക്​ ഒന്നിച്ചു പ്രവർത്തിക്കാമെന്നും പറഞ്ഞാണ്​ വിഡിയോ അവസാനിപ്പിക്കുന്നത്​.

Full View
Tags:    
News Summary - docter's post goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.