തന്നെ പുകഴ്​ത്തി സംസാരിച്ചവർക്ക്​ താക്കീത് നൽകി സ്റ്റാലിൻ; വേറിട്ട നിലപാടിന്​ കൈയ്യടിച്ച്​ സമൂഹമാധ്യമങ്ങൾ

ചെന്നൈ: നിയമസഭയിൽ ഡി.എം.കെ അംഗങ്ങൾ തന്നെയും അന്തരിച്ച പാർട്ടി നേതാക്കളെയും വളരെനേരം അനാവശ്യമായി പുകഴ്​ത്തി സംസാരിക്കുന്നത്​ അവസാനിപ്പിക്കണമെന്നും നിയമസഭയിലെ ധനാഭ്യർഥന ചർച്ചകളിലും മറ്റും വിഷയത്തിലൂ​ന്നി സംസാരിക്കാൻ തയാറാവണമെന്നും മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ.

ശനിയാഴ്​ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച കടലൂർ ഡി.എം.കെ എം.എൽ.എ അയ്യപ്പൻ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിനെയും അന്തരിച്ച നേതാക്കളായ അണ്ണാദുരെ, കരുണാനിധി തുടങ്ങിയവരെയും ദീർഘനേരം പ്രശംസിച്ച്​ സംസാരിക്കവെയാണ്​ സ്​റ്റാലിൻ ഇടപെട്ട്​ താക്കീത്​ നൽകിയത്​.

ഇത്തരം പുകഴ്​ത്തൽ പ്രസംഗം നടത്തരുതെന്ന്​ നേരത്തേ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടെന്നും ഇനിയും ആവർത്തിച്ചാൽ നടപടിയെടുക്കേണ്ടിവരുമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. നിയമസഭയുടെ വിലപ്പെട്ട സമയമാണ്​ ഇതിലൂടെ നഷ്​ടപ്പെടുന്നത്​. മറ്റു ഡി.എം.കെ അംഗങ്ങൾക്കും ഇത്​ ബാധകമാണെന്നും സ്​റ്റാലിൻ അറിയിച്ചു. തുടർന്ന്​ സംസാരിച്ച അയ്യപ്പൻ സ്​റ്റാലിനെ അൽപം കൂടി പുകഴ്​ത്തിയാണ്​ പ്രസംഗം അവസാനിപ്പിച്ചത്​.

തമിഴ്​നാട്​ നിയമസഭയിൽ ഭരണകക്ഷിയംഗങ്ങൾ ജയലളിത, കരുണാനിധി ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെ പുകഴ്​ത്തി സംസാരിക്കുന്നത്​ പതിവായിരുന്നു. എന്നാൽ സ്​റ്റാലിൻ വേറിട്ട നിലപാടുകളുമായി തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ മാതൃകയാവുകയാണ്​. സ്റ്റാലിന്‍റെ അഭിനന്ദിച്ച്​ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. 

Tags:    
News Summary - Do not indulge in praise: mk stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.