ചെന്നൈ: തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാർഥികളുടെ പേരുകൾ മുഖ്യമന്ത്രിയും പാർട്ടി തലവനുമായ എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ കെ. കനിമൊഴി, എ. രാജ, ടി.ആർ. ബാലു, ദയാനിധി മാരൻ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.
പട്ടികയിൽ 12 പേർ പുതുമുഖങ്ങളാണ്. പാർട്ടിയുടെ പ്രകടനപത്രികയും സ്റ്റാലിൻ പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി), ഏക സിവിൽ കോഡ് (യു.സി.സി) എന്നിവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രകടനപത്രികയിൽ പറയുന്നു. പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. കലാനിധി വീരസാമി നോർത്ത് ചെന്നൈയിലും ദയാനിധി മാരൻ സെൻട്രൽ ചെന്നൈയിലും കനിമൊഴി തൂത്തുക്കുടി മണ്ഡലത്തിലും മത്സരിക്കും. നീലഗിരിയിലാണ് രാജ മത്സരിക്കുന്നത്.
സംസ്ഥാനത്ത് ഇൻഡ്യ സഖ്യമായാണ് മത്സരിക്കുന്നത്. ഡി.എം.കെ 21 സീറ്റുകളിലും കോൺഗ്രസ് 10 സീറ്റുകളിലും മത്സരിക്കും. നേരത്തെ ഉണ്ടായിരുന്ന ധാരണപ്രകാരം തമിഴ്നാട്ടിലെ ഒമ്പതു സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സി.പി.എം, സി.പി.ഐ, വി.സി.കെ എന്നിവര്‍ രണ്ടുവീതം സീറ്റിലും എം.ഡി.എം.കെ, മുസ്‌ലിം ലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കച്ചി എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.