അഹമ്മദ്​ പ​േട്ടലി​െന അയോഗ്യനാക്കണമെന്നാവശ്യ​െപ്പട്ട്​ ബി.ജെ.പി സ്​ഥാനാർഥി ​ൈഹ​േകാടതിയിൽ

അഹമ്മദാബാദ്​: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ്​ പ​േട്ടലിനോട്​ തലനാരിഴക്ക്​ തോറ്റ ബി.ജെ.പി സ്​ഥാനാർഥി ബൽവന്ത്​ സിൻഹ്​ രജ്​പുത്,​ പ​േട്ടലി​​െൻറ വിജയം ചോദ്യം ചെയ്​ത്​ ഗുജറാത്ത്​ ​ൈഹകോടതിയെ സമീപിച്ചു. പ​േട്ടലി​​െൻറ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ബൽവന്ത്​ കോടതിയിൽ ആവശ്യപ്പെട്ടു. വിമത കോൺഗ്രസ്​ എം.എൽ.എമാരുടെ വോട്ട്​ റദ്ദാക്കിയ തെര​ഞ്ഞെടുപ്പ്​ കമീഷൻ തീരുമാനത്തെയും ബി.ജെ.പി സ്​ഥാനാർഥി ചോദ്യം ചെയ്​തു. ഹരജിയിൽ തിങ്കളാഴ്​ച വാദം കേൾക്കും. 

നേരത്തെ, നിയമസഭയിൽ കോൺഗ്രസ്​ ചീഫ്​ വിപ്പായിരുന്നു ബൽവന്ത്​. പിന്നീട്​ രാജിവെച്ച്​ ബി.ജെ.പി സ്​ഥാനാർഥിയായി അഹമ്മദ്​ പ​േട്ടലി​െനതിരെ മത്​സരിക്കുകയായിരുന്നു. ബി.ജെ.പിക്ക്​ വോട്ട്​ ചെയ്​ത രണ്ട്​ കോ​ൺഗ്രസ്​ എം.എൽ.എമാരുടെ വോട്ട്​ അസാധുവായതോടെയാണ്​ ബൽവന്ത്​ തെരഞ്ഞെടുപ്പിൽ തോറ്റത്​. ബി.ജെ.പിക്കാണ്​ വോട്ട്​ ചെയ്​തതെന്ന്​ ബാലറ്റ്​ പേപ്പർ ഉയർത്തി അമിത്​ ഷാക്ക്​ കാണിച്ചു ​െകാടുത്തതാണ്​ വേട്ടുകൾ റദ്ദാക്കാനിടയാക്കിയത്​.  

Tags:    
News Summary - Disqualify Ahmed Patel - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.