സുപ്രീംകോടതിയിൽ വിചാരണകൾ 15 മുതൽ നേരിട്ട്; ഒരു വർഷമായി തുടരുന്ന രീതിക്ക്​ വിരാമം

ന്യൂഡൽഹി: കോവിഡ്​ പശ്​ചാത്തലത്തിൽ സുപ്രീംകോടതിയിൽ വിഡിയോ കോൺഫറൻസ്​ വഴിയാക്കിയ വിചാരണകൾ ഈ മാസം 15 മ​ുതൽ നേരിട്ടാക്കുന്നു. ഒരു വർഷമായി തുടരുന്ന രീതിക്കാണ്​ വിരാമമാകുന്നത്​.

നിരവധി തലത്തിൽനിന്ന്​ സമ്മർദമുയർന്നതിനെ തുടർന്നാണ്​ കോടതിമുറിയിലെ വിചാരണ തുടങ്ങുന്നത്​. അതിനുള്ള നടപടിക്രമങ്ങൾ പുറത്തുവിട്ടു.

പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഇതെന്നും അടുത്ത ചൊവ്വ മുതൽ വ്യാഴംവരെ നേരിട്ട്​ വിചാരണ നടത്തുന്ന കേസുകളുടെ പട്ടിക പുറത്തുവിട്ടുകൊണ്ട്​ പരമോന്നത കോടതി വ്യക്​തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.