(പ്രതീകാത്മക ചിത്രം)
സഹറൻപൂർ: ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിൽ ട്രൈസെറാടോപ്പ്സ് വിഭാഗത്തിലെ ദിനോസറിന്‍റെതെന്ന് കരുതപ്പെടുന്ന ഫോസിൽ ഭാഗങ്ങൾ കണ്ടെത്തി. സഹൻസറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെടുത്തത്.
മൂന്ന് കൊമ്പുകളുള്ള ദിനോസർ വിഭാഗമാണ് ട്രൈസെറാടോപ്പ്സ്. ഇതിന്‍റെ മൂക്കിന്‍റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറൽ ഹിസ്റ്ററി ആൻഡ് കൺസർവേഷൻ സെന്ററിന്റെ സ്ഥാപകൻ മുഹമ്മദ് ഉമർ സെയ്ഫ് പറഞ്ഞു.
100.5 ദശലക്ഷം വർഷങ്ങൾക്കും 66 ദശലക്ഷം വർഷങ്ങൾക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ട്രൈസെറാടോപ്പ്സുകൾ ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി ഫോസിലുകൾ സമീപ വർഷങ്ങളിൽ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.