ന്യൂഡൽഹി: തലസ്ഥാനത്തെ പ്രധാന കോവിഡ് ആശുപത്രിയായ ലോക്നായക് ജയ്പ്രകാശ് നാരായൺ (എൽ.എൻ.ജെ.പി)ആശുപത്രിയിലെ ഡയറ്റീഷ്യന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാർക്കിടെ നടത്തിയ പരിശോധനയിലാണ് ഡയറ്റീഷ്യന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറൻറീൻ ചെയ്തു.
ഡയറ്റീഷ്യൻ മെസ്സുമായി നേരിട്ട് പ്രവർത്തിക്കുന്നതിനാൽ ആശുപത്രി അടുക്കള താൽക്കാലികമായി അടച്ചതായി െമഡിക്കൽ സൂപ്രണ്ട് ഡോക്ടർ ജെ.സി പാസേയ് അറിയിച്ചു.വീടുകളിൽ പ്രവർത്തിക്കുന്ന രണ്ട് കാൻറീനുകളിൽ നിന്നായി രോഗികൾക്കുള്ള ഭക്ഷണം എത്തിക്കുന്നുണ്ട്.
ഡൽഹി ജഹാൻഗീർപുരിയിലെ സർക്കാർ ആശുപത്രിയിലുള്ള 14 ഡോക്ടർമാർക്കും നഴ്സുമാർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡൽഹിയിൽ 2,376 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 50 പേർ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.