സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിലപിടിപ്പുള്ള സ്യൂട്ട് വൻതുകക്ക് ലേല ത്തിൽ വാങ്ങിയ രത്നവ്യാപാരിയെ കബളിപ്പിച്ച് സഹോദരങ്ങൾ കോടി രൂപ തട്ടി. ഹിമ്മത് ക ോഷിയ, വിജയ് കോഷിയ എന്നിവരാണ് സൂറത്തിലെ ധർമാനന്ദൻ ഡയമണ്ട്സ് കമ്പനിയുടെ ചെയ ർമാൻ ലാൽജിഭായ് പട്ടേലിൽ നിന്ന് കോടി രൂപയുടെ രത്നങ്ങൾ കൈക്കലാക്കിയശേഷം പണം നൽകാതെ മുങ്ങിയത്.
ധർമാനന്ദൻ ഡയമണ്ട്സ് മാനേജർ കമലേഷ് കെവാദിയ കത്തർഗാം പൊലീസിൽ നൽകിയ പരാതിപ്രകാരം കോഷിയ സഹോദരന്മാർ 2018 ഒക്ടോബറിലാണ് ഒരു കോടി വിലവരുന്ന 1,500 കാരറ്റിെൻറ അസംസ്കൃത രത്നങ്ങൾ വാങ്ങിയത്.
എന്നാൽ, കമ്പനി അധികൃതരെ വിശ്വസിപ്പിച്ച് അന്ന് പണം നൽകാതിരുന്ന ഇവർ പിന്നീട് നൽകാമെന്നുപറഞ്ഞ തീയതിയും കഴിഞ്ഞ ശേഷം ബന്ധപ്പെട്ടപ്പോൾ ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും കത്തർഗാമിലെ ഓഫിസ് അടഞ്ഞുകിടക്കുകയാണെന്നും പരാതിയിൽ പറഞ്ഞു. കോഷിയ സഹോദരന്മാർ മുമ്പ് മറ്റു രത്നവ്യാപാരികളെയും കബളിപ്പിച്ചിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയതായും കത്തർഗാം പൊലീസ് ഇൻസ്പെക്ടർ സെഡ്.എൻ. ഘസൂര വ്യക്തമാക്കി.
2015ൽ മോദിയുടെ സ്യൂട്ട് 4.31 കോടി രൂപക്ക് പൊതുലേലത്തിൽ വാങ്ങിയതിലൂടെയാണ് ലാൽജിഭായ് പട്ടേൽ വാർത്തകളിൽ നിറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.