പൗരത്വ ബിൽ; ഏകാധിപത്യത്തിന്‍റെ സൂചന -ഡെറിക് ഒബ്രെയ്ൻ

ന്യൂഡൽഹി: രാജ്യസഭയിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെ വിമർശിച്ച് പ്രതിപക്ഷം. 84 വർഷം മുമ്പ് നാസി ജർമനിയിൽ പാസാക്കിയ നിയമത്തിന് സമാനമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വബിൽ എന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രെയിൻ ആഞ്ഞടിച്ചു. ഏകാധിപത്യത്തിന്‍റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളികളാരാകണമെന്നും ദേശീയതയെ കുറിച്ചും ഞങ്ങളെ പഠിപ്പിക്കേണ്ട. ബ്രട്ടീഷ് കാലഘട്ടത്തിൽ ജയിലിൽ കഴിഞ്ഞ ബംഗാളികളുടെ കണക്കെടുത്താൽ മാത്രം ഞങ്ങൾ ആരെന്ന് നിങ്ങൾക്ക് മനസിലാകുമെന്നും ഡെറിക് വ്യക്തമാക്കി.

ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്‍റ് വിളിച്ചു ചേർക്കാൻ കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Derek O'Brien compares Nazi Germany with Citizenship Bill, NRC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.