ന്യൂഡൽഹി: യു.എസിൽ നിന്ന് നാടുകടത്തപ്പെട്ട 145 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. അനധികൃത കുടി യേറ്റക്കാരും വിസ മാനദണ്ഡങ്ങൾ ലംഘിച്ച് താമസിക്കുന്നവരെയുമാണ് ഇന്ന് രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത ്താവളത്തിൽ എത്തിച്ചത്. വിമാനത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക സ്വദേശികളും ഉണ്ടായിരുന്നു. നാടുകടത്തപ്പെട്ടവരിൽ ഭൂരി ഭാഗവും 20നും 35നും ഇടയിൽ പ്രായമുള്ളവരാണ്.
അമേരിക്കൻ ജീവിതം സ്വപ്നം കണ്ട ഇവർ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി യു.എസിൽ പ്രവേശിച്ചത്. ഒരാൾക്ക് യു.എസിൽ പ്രവേശിക്കുന്നതിന് ഏജന്റുമാർ 10-15 ലക്ഷം രൂപ ഈടാക്കിയിരുന്നു. ഇന്ത്യക്കാരിൽ പലരും വിസ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു യു.എസിൽ താമസിച്ചിരുന്നത്.
ഈ വർഷം ഒക്ടോബർ 18ന് മെക്സിക്കോയിലെ ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 311 ഇന്ത്യക്കാരെ നാടുകടത്തിയിരുന്നു. ബോയിങ് 747 വിമാനത്തിൽ 60 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇവരെ ന്യൂഡൽഹിയിൽ എത്തിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും പഞ്ചാബ്- ഹരിയാന സ്വദേശികളായിരുന്നു. യു.എസിലേക്ക് കടക്കുന്നതിന് മീറ്ററുകൾ അകലെയാണ് പലരും പിടിക്കപ്പെട്ടത്.
അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന ആളുകളെ പരിശോധിക്കുന്നതിൽ മെക്സിക്കോ പരാജയപ്പെട്ടാൽ എല്ലാ മെക്സിക്കൻ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് മാസത്തിൽ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അതിർത്തികളിൽ കർശന പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.