വ്യോമപാത നിഷേധിച്ച പാക്​ നടപടി ഖേദകരമെന്ന് ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്​ സന്ദർശനത്തിന് വ്യോമപാത നിഷേധിച്ച പാകിസ്താൻ​ നടപടി ഖേദകര മെന്ന് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് പാക് അധികൃതരുടെ നടപടിയെ വിമർശിച്ച് രംഗത് തെത്തിയത്. അന്താരാഷ്ട്ര മര്യാദ പാകിസ്താൻ പാലിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.

രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് വിശിഷ്ട വ്യക്തിയുടെ പ്രത്യേക വിമാനത്തിന് വ്യോമപാത അനുവദിക്കാത്തത്. തീരുമാനത്തിന് വ്യാജ കാരണങ്ങൾ പറയുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.

നേരത്തെ, ഐസ് ലൻഡ് സന്ദർശനത്തിന് പുറപ്പെട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാകിസ്താൻ വ്യോമപാത നിഷേധിച്ചിരുന്നു.

ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്​ ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ​ പാകിസ്​താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചിരുന്നു​. ജൂലൈ 16നാണ്​ ഇത്​ തുറന്ന്​ കൊടുത്തത്​.

പാക് വ്യോമപാത അടച്ചതിനെ തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റുമുള്ള വിമാനങ്ങൾ ദൈർഘ്യമേറിയ മറ്റ് പാതകളിലൂടെ പറക്കേണ്ടിവന്നിരുന്നു.

Tags:    
News Summary - deny overflight clearance: India regret the decision of Pakistan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.