ബി.ജെ.പിക്ക്​ സീറ്റ്​ ലഭിക്കരുത്​; ദേവഗൗഡയെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ്​

ന്യൂഡൽഹി: ജനതാദൾ (എസ്​) ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്​.ഡി. ദേവഗൗഡ കോൺഗ്രസ്​ പിന്തുണയോടെ കർണാടകയിൽ നിന്നും രാജ്യസഭയിലെത്തിയേക്കും. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു അധിക സീറ്റ്​ നേടിയെടുക്കുന്നത്​ തടയാനാണ്​ കോൺഗ്രസ്​ ഇത്തരമൊരു നീക്കം നടത്തു​ന്നത്​. 

മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മല്ലികാർജുൻ ഖാർഗെയെയാണ്​ ഉറപ്പുള്ള സീറ്റിൽ നിന്നും കോൺഗ്രസ്​ ഡൽഹിയിലേക്ക്​ അയക്കുന്നത്​. ഖാർഗെയെ വിജയിപ്പിച്ചു കഴിഞ്ഞാലും 14 എം.എൽ.എമാരുടെ വോട്ട്​ കോൺഗ്രസിന്​ അവശേഷിക്കും. ഇത്​ പൊതുസമ്മതനായ സ്​ഥാനാർഥിക്കോ അല്ലെങ്കിൽ ദേവഗൗഡക്കോ നൽകാനാണ്​ കോൺഗ്രസ്​ തീരുമാനമെന്നാണ്​ പാർട്ടി വൃത്തങ്ങളിലെ സംസാരം​. ഇരുപാർട്ടികൾ വീണ്ടും കൈകോർത്താൽ ബി.ജെ.പിയെ​ ഒരു രാജ്യസഭസീറ്റ്​ തരപ്പെടുത്തിയെടു​ക്കുന്നതിൽ നിന്നും തടയാൻ സാധിക്കും. 

കഴിഞ്ഞ വർഷം നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ സംസ്​ഥാനത്ത്​ സഖ്യമായി മത്സരിച്ച​പ്പോൾ കോൺഗ്രസിന്​ ഒരുസീറ്റ്​ മാത്രം നേടാനായ കർണാടകയിൽ നിന്ന്​ ഖാർഗെയും തോറ്റിരുന്നു.

Tags:    
News Summary - To deny BJP an extra Rajya Sabha seat, Congress may back Deve Gowda- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.