സഹോദരിയുടെ വിവാഹത്തിന്​ അവധി​ ലഭിച്ചില്ല; യുവഡോക്​ടർ ജീവനൊടുക്കി

ചണ്ഡിഗഢ്​: സഹോദരിയുടെ വിവാഹത്തിൽ പ​െങ്കടുക്കാൻ ലീവ്​ ലഭിക്കാത്തതിനെ തുടർന്ന്​ റോത്തഗിൽ യുവ ഡോക്​ടർ ജീവന ൊടുക്കി. റോത്തഗിലെ പോസ്​റ്റ്​ ഗ്രാഡുവേറ്റ്​ ഇൻസ്​റ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ എം.ഡി വിദ്യാർഥിയായ ഒൻകാറാണ്​ ഹോസ്​റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്​.

കർണാടകയിൽ നിന്നുള്ള ഒൻകാർ സഹോദരിയുടെ വിവാഹത്തിൽ പ​െങ്കടുക്കുന്നതിനായി അവധി അപേക്ഷ നൽകിയിരുന്നു. എന്നാൽ, വകുപ്പ്​ മേധാവി ഇത്​ നിരസിച്ചതോടെ വ്യാഴാഴ്​ച രാത്രിയോടെ ഹോസ്​റ്റലിലെത്തി ആത്​മഹത്യ ചെയ്യുകയായിരുന്നു. ആത്​മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ്​ അറിയിച്ചു.

അതേസമയം, ആത്​മഹത്യവുമായി ബന്ധപ്പെട്ട്​ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ലെന്നും പൊലീസ്​ വ്യക്​തമാക്കി. ഓൻകാറിന്​ അവധി നിഷേധിച്ച വകുപ്പ്​ മേധാവിയെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ സ്ഥാപനത്തിലെ വിദ്യാർഥികൾ പ്രക്ഷോഭം നടത്തി.

Tags:    
News Summary - Denied Leave for Sister’s Wedding, Karnataka Doctor Suicide-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.