ഹൈദരാബാദ്: ഹൈദരാബാദിലെ ബൻജറ ഹിൽസിൽ 4.41 കോടിയുടെ അസാധു നോട്ടുകളുമായി എട്ടുപേർ പൊലീസ് പിടിയിലായി. പുതിയ നോട്ടുമായി മാറുന്നതിനിടെയാണ് സംഘം പിടിയിലായത്. കമീഷനുവേണ്ടി നോട്ടുകൾ കൈമാറ്റം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ബൻജറ ഹിൽസ് െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 13നുശേഷം, ബൻജറ ഹിൽസിലും പരിസരത്തുമായി 40 പേർ അസാധു നോട്ട് കൈമാറ്റം ചെയ്യുന്നതിനിടെ പിടിയിലായിട്ടുണ്ട്. ഇവരിൽനിന്നായി ഏകദേശം ഒമ്പതു കോടിയിലധികം രൂപയുടെ അസാധു നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.