സുപ്രീംകോടതിയിലെ പ്രതിസന്ധി: കേന്ദ്രം ഇടപെടില്ല; നാളെ പരിഹാരമാകുമെന്ന്​ അറ്റോണി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രശ്​നങ്ങൾക്ക്​ നാളെ പരിഹാരമാകുമെന്ന്​ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ. ജഡ്​ജിമാരുടെ വാർത്ത സമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു. പരിചയ സമ്പത്തുള്ളവരാണ്​ ജഡ്​ജിമാരെന്നും വേണുഗോപാൽ പറഞ്ഞു. അതേ സമയം, ​വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്ന്​ നിയമസഹമന്ത്രി പി.പി ചൗധരി പറഞ്ഞു. പ്രശ്​നം സുപ്രീംകോടതി തന്നെ പരിഹരിക്കണമെന്നാണ്​ സർക്കാറി​​​െൻറ നിലപാടെന്നും അദ്ദേഹം വ്യക്​തമാക്കി.

നേരത്തെ സുപ്രീംകോടതിയിലെ പ്രശ്​നങ്ങളെ സംബന്ധിച്ച്​ നിയമ മന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട്​ തേടിയിരുന്നു. എങ്കിലും വിഷയത്തിൽ കേന്ദ്രസർക്കാർ നേരിട്ട്​ ഇടപെടാനുള്ള സാധ്യതയില്ലെന്നാണ്​​ സൂചന.

ചിഫ്​ ജസ്​റ്റി​സി​​​െൻറ നടപടികളോട്​ വിയോജിച്ച്​ ജസ്​റ്റിസ്​ ജെ.ചേലമേശ്വറി​​​െൻറ നേതൃത്വത്തിൽ രഞ്​ജൻ ഗോഗോയ്​, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരാണ്​ കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കണ്ടതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം. ജസ്​റ്റിസ്​ ബി.എച്ച്​ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസി​​​െൻറ ചുമതല ഏൽപ്പിക്കുന്നത്​ സംബന്ധിച്ച തർക്കമാണ്​ പൊട്ടതിത്തെറിയിലേക്ക്​ നയിച്ചത്​.
 

Tags:    
News Summary - Democracy At Stake, Things Not In Order: 4 Supreme Court Judges-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.