ജനാധിപത്യം തീ​വ്ര പരിചരണ വിഭാഗത്തിൽ - കമൽഹാസൻ

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്​ലാമിയ സർവകലാശാലയിലെ വിദ്യാർഥിക്ക്​ ​പിന്തുണയുമായി നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ. യുവജനങ്ങളുടെ ചോദ്യങ്ങൾ അടിച്ചമർത്തുന്നുവെങ്കിൽ ജനാധിപത്യം അപകടത്തിലാണെന്ന്​ കമൽഹാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവജനത രാഷ്​ട്രീയ ബോധമുള്ളവരാണ്​. അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. അവരുടെ ചോദ്യങ്ങൾ അടിച്ചമർത്തപ്പെടുകയാണെങ്കിൽ ജനാധിപത്യം അപകടത്തിലാണ്​. ഇപ്പോഴും ഒരു വിദ്യാർഥിയെന്ന നിലയിൽ അവർക്കായി ശബ്​ദമുയർത്തിക്കൊണ്ടിരിക്കും -കമൽ ഹാസൻ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംസ്ഥാനങ്ങളുടെ അതിർത്തിക്കപ്പുറവും രാഷ്​ട്രീയത്തിനും പാർട്ടികൾക്കും അതീതമായും ഉയരണം. ഇത്​ ദേശീയ വിഷയമാണെന്നും കമൽ പറഞ്ഞു.

പോരാട്ടം എങ്ങനെ തുടരാനാണ്​ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്​ ശശിയായ ദിശയിൽ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന്​ താരം മറുപടി നൽകി. ത​​െൻറ പാർട്ടിയായ മക്കൾ നീതി മയ്യം സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മത അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തി​​െൻറ മതനിരപേക്ഷതയെ അതു ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ്​ മക്കൾ നീതി മയ്യം സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്​. പൗരത്വ നിയമഭേദഗതിക്കെതിരെ കമൽഹാസ​േൻറത്​ ഉൾപ്പെടെ 17 ഹരജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്​.

Tags:    
News Summary - Democracy In Dangerous ICU..: Kamal Haasan On Crackdown On Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.