ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ആവശ്യം ഉന്നയിച്ച് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് എം.പി കത്തയച്ചു. ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്ക് എം.പിയാണ് പ്രവീണ്‍ ഖണ്ഡേല്‍വാൽ.

തന്റെ കര്‍മമണ്ഡലം കൂടിയായിരുന്ന ഡല്‍ഹിയോട് വൈകാരിക അടുപ്പം വാജ്‌പേയിക്കുണ്ടായിരുന്നെന്നും റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നുമാണ് കത്തിലുള്ളത്.

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊല്ലി രായണ്ണ സ്റ്റേഷന്‍ തുടങ്ങിയ ഉദാഹരണങ്ങളും പുനര്‍നാമകരണങ്ങള്‍ക്ക് ഉദാഹരണമായി പ്രവീണ്‍ ഖണ്ഡേല്‍വാല്‍ ചൂണ്ടിക്കാണിക്കുന്നു. മണ്‍സൂണ്‍ സെഷനില്‍ ഇക്കാര്യം ലോക്സഭയിൽ ഉന്നയിക്കും.

ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന് രാജാവ് മഹാരാജ അഗ്രസേനിന്റെ പേര് നൽകണമെന്നാവശ്യപ്പെട്ടും പ്രവീണ്‍ ഖണ്ഡേല്‍വാല നേരത്തെ രംഗത്ത് എത്തിയിരുന്നു. ഡൽഹി ജംഗ്ഷനെ മഹാരാജ അഗ്രസെൻ റെയിൽവേ സ്റ്റേഷൻ എന്നാക്കി മാറ്റുന്നതിനെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുമ്പ് പിന്തുണച്ചിരുന്നു.

Tags:    
News Summary - Demand to name New Delhi railway station after Atal Bihari Vajpayee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.