ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭക്ഷണം ലഭിക്കാതെ മൂന്ന് കുരുന്നുകൾക്ക് ദാരുണാന്ത്യം. ഡൽഹിയിലെ മണ്ടവാലിയിലാണ് എട്ടു ദിവസത്തോളം ഭക്ഷണം കിട്ടാതെ എട്ടും നാലും രണ്ടും വയസ്സുള്ള സഹോദരികളായ കുട്ടികൾ മരിച്ചത്.
ചൊവ്വാഴ്ച ചലനമറ്റ കുട്ടികളെയുമായി അമ്മയും സുഹൃത്തും മയൂർവിഹാറിലെ എൽ.ബി.എസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടികൾ മരിച്ചതെങ്ങനെയെന്ന േഡാക്ടർമാരുടെ ചോദ്യത്തിന് ‘എനിക്കൽപം ഭക്ഷണം തരൂ’ എന്നായിരുന്നു അമ്മയുടെ മറുപടി.
പോസ്റ്റ്മോർട്ടത്തിൽ ആഴ്ചയിലേറെയായി കുട്ടികൾ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് വ്യക്തമായെന്ന് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത സക്സേന പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കുന്നതിന് ജി.ടി.ബി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയപ്പോഴും ഫലം ഒന്നായിരുന്നു.
ബംഗാളിൽ നിന്ന് ഭർത്താവിനെ തേടിയാണ് സ്ത്രീയും കുട്ടികളും ഡൽഹിയിലെത്തിയത്. ഒാേട്ടാ ഡ്രൈവറായിരുന്നു സ്ത്രീയുടെ ഭർത്താവ്. എന്നാൽ, ഒാേട്ടാ മോഷ്ടിക്കപ്പെട്ടേതാടെ ജോലി തേടി ഡൽഹിയിേലക്ക് പോയ ഇയാളെ കുറിച്ച് വിവരമില്ലാതായതോടെയാണ് കുടുംബം തേടിയിറങ്ങിയത്.
അതിനിടെ, പട്ടിണിമരണവുമായി ബന്ധപ്പെട്ട് ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിൽ വാക്പോരായി. സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. കാർഡില്ലാത്തവർക്കും വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുന്നില്ലെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.