ബോംബ് ഭീഷണി; ഡൽഹിയിൽ സ്കൂൾ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഇ-മെയിൽ വഴി സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ദക്ഷിണ ഡൽഹിയിലെ സ്‌കൂളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് രാവിലെ 10:49നാണ് സാദിഖ് നഗറിലെ ഇന്ത്യൻ പബ്ലിക് സ്‌കൂളിന് ഇമെയിൽ സന്ദേശം ലഭിച്ചത്. മുൻകരുതൽ എന്ന നിലയിലാണ് സ്‌കൂൾ ഒഴിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളിന് പുറത്ത് വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ വൻജനക്കൂട്ടം തടിച്ചുകൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നു. കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ട് സ്കൂളിൽ നിന്ന് സന്ദേശം ലഭിച്ചതായി രക്ഷിതാക്കളിൽ ഒരാൾ പറഞ്ഞു.

ഇതാദ്യമായല്ല സ്കൂളിലേക്ക് ബോംബ് ഭീഷണി വരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ അജ്ഞാതനിൽ നിന്ന് സമാനമായ ഇമെയിൽ ലഭിച്ചിരുന്നു.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമായി സ്കൂളിൽ പരിശോധന നടത്തുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഓഫീസർ ചന്ദൻ ചൗധരി പറഞ്ഞു. സ്‌കൂളിൽ തിരച്ചിൽ നടക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Delhi School Evacuated After Bomb Threat, Nothing Suspicious Found Yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.