വിദ്യാർഥി നേതാവ്​ ഷർജിൽ ഇമാമിന്​ ജാമ്യം നിഷേധിച്ച്​ കോടതി

ന്യൂഡൽഹി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ജെ.എൻ.യു വിദ്യാർഥി ഷർജിൽ ഇമാം സമർപ്പിച്ച ജാമ്യഹരജി ദില്ലി ഹൈകോടതി തള്ളി. യു.എ.പി.എ ചുമത്തിയുള്ള കേസിൽ അന്വേഷണ എജൻസിക്ക് കൂടുതൽ സമയം അനുവദിച്ച സെക്ഷൻ കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.  

പൗരത്വ നിയമ ഭേതഗതിക്കെതിരായ സമരത്തിൽ ജാമിയ മില്ലിയ്യക്ക് സമീപം നടത്തിയ പ്രസംഗമാണ് കേസിനാധാരം. ജനുവരി 28നാണ് ഷർജിൽ ഇമാം അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പൊലീസ് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത്​ സെക്ഷൻ കോടതി ശരിവച്ചതിനെതിരായാണ്​ ഷർജീൽ ഹൈകോടതിയെ സമീപിച്ചത്​.

ജൂൺ 25ന്​ സമർപ്പിച്ച ഹരജിയിൽ വീഡിയൊ കോൺഫറൻസിലൂടെയാണ്​ കോടതി വാദം കേട്ടത്​. കോവിഡ്​ കാരണമാണ്​ അ​ന്വേഷണത്തിന്​ തടസം നേരിട്ടതെന്നായിരുന്നു ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയുടെ വാദം. പൊലീസി​​െൻറ വീഴ്​ച കാരണം ദുരിതം അനുഭവിക്കുന്നത്​ ത​​െൻറ കക്ഷിയാണെന്ന്​ ഷർജീലി​​െൻറ അഭിഭാഷക വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 

Tags:    
News Summary - Delhi riots: No relief to Sharjeel Imam from HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.