representational image

ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ വോട്ടെടുപ്പ് 16ന്

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 16ന് നടക്കും. മേയർ തെരഞ്ഞെടുപ്പിനായി സഭ വിളിച്ചുകൂട്ടാനുള്ള ഡൽഹി സർക്കാറിന്‍റെ ശിപാർശ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അംഗീകരിച്ചു.

കഴിഞ്ഞ വർഷം മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം മൂന്ന് തവണ സഭായോഗം വിളിച്ചെങ്കിലും മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകിയതിനെ തുടർന്നുള്ള വാക്കേറ്റത്തിലാണ് മൂന്ന് തവണയും തെരഞ്ഞെടുപ്പ് മുടങ്ങിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണിതെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. 250 അംഗ കൗൺസിലിൽ 134 സീറ്റ് നേടി ആപ് ഭൂരിപക്ഷം നേടിയിരുന്നു. 15 വർഷം തുടർച്ചയായി കോർപറേഷൻ ഭരിച്ച ബി.ജെ.പിയെ അട്ടിമറിച്ചാണ് ഭൂരിപക്ഷം നേടിയത്. ബി.ജെ.പിക്ക് 104 സീറ്റ് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് ഒമ്പതിലേക്ക് ചുരുങ്ങി.

Tags:    
News Summary - Delhi Municipal Corporation Mayor election on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.