ഡൽഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയത് പ്രതികാര നടപടി

ന്യൂ ഡൽഹി: ഡൽഹിയിൽ ദമ്പതികളെയും അവരുടെ വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ സംഭവം പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതികാര നടപടിയാണെന്ന് പൊലീസ്. സംഭവം നടക്കുമ്പോൾ ദമ്പതികളുടെ രണ്ട് വയസുള്ള മകൾ ബ്ലാങ്കറ്റിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇത് കൊലപാതകികളുടെ ശ്രദ്ധയിൽ പെടാത്തതിനാൽ കുട്ടി രക്ഷപ്പെട്ടു.

കിഴക്കൻ ഡൽഹിയിലെ അശോക് നഗറിലെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ശാലു അഹൂജ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്റെ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവരുടെ ഭർത്താവ് സമീർ അഹൂജയും ഇവരുമായി വഴക്കിട്ടിരുന്നു. തുടർന്നാണ് അപമാനിക്കപ്പെട്ട പ്രതികൾ ദമ്പതികളെ കൊല്ലാൻ തീരുമാനിക്കുന്നത്. ഇക്കാര്യം കാമുകിയുമായും രണ്ട് സുഹൃത്തുക്കളുമായും പ്രതി ചർച്ച ചെയ്തു.

രാവിലെ എട്ട് മണിയോടെ രണ്ട് ബൈക്കുകളിലായി അഞ്ച് പേർ വീട്ടിലെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ശാലു അഹൂജയുടെയും വീട്ടുജോലിക്കാരിയായ സ്വപ്നയുടെയും മൃതദേഹങ്ങളാണ് താഴത്തെ നിലയിൽ കണ്ടെത്തിയത്. മുഖത്തും തലയ്ക്കും പരിക്കേറ്റ സമീർ അഹൂജയെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. യതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് സ്ത്രീകളുടെയും കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയത്. സമീർ അഹൂജയുടെ തലയിൽ ഫ്രൈപാൻ കൊണ്ട് ഇടിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Delhi man's head smashed with frying pan, wife killed too by ex-employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.