ഡൽഹിയിൽ യുവാവിനെ വെടിവെച്ചു കൊന്നു; സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച്​ കൊലപാതക ദൃശ്യങ്ങൾ

ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ വെടിവെച്ച്​ കൊല്ലുന്നതി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദ്വാരകയിൽ ഒരാളെ വെടിവെച്ച്​ കൊല്ലുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങളാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. കൊലപാതകത്തിന്​ ശേഷം മൃതദേഹത്തി​െൻറ ഫോ​ട്ടോ അക്രമി ഫോണിൽ പകർത്തുന്നതും ദൃശ്യങ്ങളിലുണ്ട്​.

ഒക്​ടോബർ 22നാണ്​ കൊലപാതകം നടന്നത്​. വികാസ്​ എന്നയാളാണ്​ കൊല്ലപ്പെട്ടത്​. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ കമൽ ഗെഹ്​ലോട്ടിനും പിതാവ്​ പവൻ ഗെഹ്​ലോട്ട്​ എന്നിവർക്കെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ഇതിൽ പവൻ ഗെഹ്​ലോട്ട്​ അറസ്​റ്റിലായെങ്കിലും കമലിനായി​ തെരച്ചിൽ തുടരുകയാണെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Delhi: Man shoots person dead in Dwarka, takes photo of body before fleeing - WATCH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.