ഒാൺ​ലൈനിലൂടെ റിമോർട്ട്​ കൺട്രോൾ കാർ വാങ്ങിയ യുവാവിന്​ ലഭിച്ചത്​ പാർലെ -ജി ബിസ്​കറ്റ്​

ന്യൂഡൽഹി: ഡൽഹിയിൽ ഒാൺലൈനിലൂടെ റിമോട്ട്​ കൺട്രോൾ കാർ ഒാഡർ ചെയ്​ത യുവാവിന്​ ലഭിച്ചത്​ പാർലെ -ജി ബിസ്​കറ്റ്​. ഡൽഹിയിലെ ഭഗ്​വാൻ നഗർ ആ​ശ്രമം പ്രദേശത്ത്​ താമസിക്കുന്ന വിക്രം ബുരഗോഹെനാണ്​ തട്ടിപ്പിന്​ ഇരയായത്​. കാറിന്​ പകരം ബിസ്​കറ്റ്​ ലഭിച്ച വിവരം ഫേസ്​ബുക്കിലൂടെ വിക്രം പങ്കുവെക്കുകയായിരുന്നു.

'നിങ്ങൾ ഒാർഡർ ചെയ്​തതിന്​ പകരം ബിസ്​കറ്റ്​ ലഭിച്ചാൽ... അപ്പോൾ നിങ്ങൾ ചായയുണ്ടാക്കണം' -വിക്രം ഫേസ്​ബുക്കിൽ കുറിച്ചു.

കുട്ടികൾക്കുള്ള റീചാർജ്​ ചെയ്യാവുന്ന റിമോട്ട്​ കൺട്രോൾ കാറാണ്​ വിക്രം ഒാൺലൈൻ വ്യാപാര സൈറ്റിലൂടെ ഒാർഡർ ചെയ്​തത്​. ഡെലിവറിക്ക്​ ശേഷം പാക്കേജ്​ പരിശോധിച്ചപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. അത്രയും ചെറുതായിരുന്നു പൊതി. അത്​ തുറന്നുനോക്കിയപ്പോൾ താൻ തട്ടിപ്പിന്​ ഇരയായതായി മനസിലായി. റിമോട്ട്​ കൺട്രോൾ കാറിന്​ പകരം ബിസ്​കറ്റാണ്​ അവർ ഡെലിവറി ചെയ്​തത്​ -വിക്രം പറയുന്നു.

സംഭവത്തിൽ ഒാൺലൈൻ വെബ്​സൈറ്റിനെതിരെ പരാതി നൽകിയതായും വിക്രം കൂട്ടിച്ചേർത്തു. പണം തിരികെ നൽകാമെന്ന്​ അറിയിച്ചതായും ഇ കൊമേഴ്​സ്​ ഭീമൻമാർ ​മാപ്പ്​ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആദ്യമായല്ല, ഒാൺലൈൻ വെബ്​സൈറ്റിലൂടെ ഒാർഡർ ചെയ്​ത ഉൽപ്പന്നത്തിന്​ പകരം മറ്റൊന്ന്​ ലഭിക്കുന്നത്​. കഴിഞ്ഞമാസം മുംബൈയിൽ കോൾ​േഗറ്റ്​ മൗത്ത്​വാഷ്​ വാങ്ങിയ യുവാവിന്​ 13,000 രൂപയുടെ റെഡ്​മി നോട്ട്​ 10 മൊബൈൽ ഫോൺ ലഭിച്ചിരുന്നു. എന്നാൽ മറ്റുപലപ്പോഴും ഫോണിന്​ പകരം ഇഷ്​ടികയും മറ്റു വസ്​തുക്കളുമാണ്​ ലഭിക്കാറ്​. 

Tags:    
News Summary - Delhi Man Orders Remote Control Car from Online Site, Receives Packet of Parle-G Biscuit Instead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.