ഭാര്യയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

മണാലി: ഹിമാചൽ പ്രദേശിൽ ഭാര്യയുടെ ആൺസുഹൃത്തിനെ വെടിവെച്ച് കൊന്ന് ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ഭാര്യ ഗുതുരാവസ്ഥയിൽ ചികിത്സയിലാണ്.

യുവാവിന്‍റെ ഭാര്യയും മറ്റൊരു യുവതിയും ചേർന്ന് മണാലിയിലെ ഷുരുവിൽ ഹോട്ടൽ നടത്തിയിരുന്നു. വ്യാഴാഴ്ച ഇവരുടെ ആൺ സുഹൃത്തുക്കളെ ഡിന്നറിന് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസം യുവാവ് ഹോട്ടലിൽ എത്തിയപ്പോൾ ഭാര്യയോടൊപ്പം ഗുഡ്ഗാവ് സ്വദേശിയായ സുഹൃത്തിനെ കാണുകയായിരുന്നു.

ഇതോടെ ഇവർ തമ്മിൽ വാക്കുതർക്കമായി. പ്രകോപിതനായ ഇയാൾ ഭാര്യക്കും സുഹൃത്തിനും നേരെ നിറയൊഴിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് തന്നെ ഇയാളും ഗുഡ്ഗാവ് സ്വദേശിയും മരിച്ചതായി കുളു എസ്.പി ഗുരുദേനവ് ശർമ പറഞ്ഞു. ഡൽഹി സ്വദേശികളാണ് ദമ്പതികൾ.

News Summary - Delhi man kills wife's 'paramour', injures her before committing suicide at hotel in Himachal's Manali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.