ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവിന് നടപടി ആവശ്യപ്പെട്ട് ഡൽഹി കെ.എം.സി.സി കേരള ഹൈകോടതിയിൽ ഹരജി നൽകി. ഹരജി ഇന്ന് പരിഗണിക്കും. കേരള സർക്കാറി െൻറ ഇടപെടൽ ഇല്ലാത്തതാണ് മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാവാൻ കാരണമെന്ന് കെ.എം.സി.സി കുറ്റപ്പെടുത്തി.
ജാമിഅ, ഡൽഹി യൂനിവേഴ്സിറ്റി, ജെ.എൻ.യു തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർഥികളും, ഡൽഹി എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകരും കെ.എം.സി.സി വൈസ് പ്രസിഡൻറ് അജ്മൽ മുഫീദിനോടൊപ്പം കേസിൽ കക്ഷി ചേരുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.