Posted On
date_range Updated On
date_range മസ്തിഷ്ക ജ്വരം ബാധിച്ച ശിശുവിനെ ചികിൽസിക്കാൻ വിസമ്മതിച്ച് ആശുപത്രി
ന്യൂഡൽഹി: മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ച് മാസം പ്രായമുള്ള കുട്ടിയെ ചികിൽസിക്കാൻ വിസമ്മതിച്ച് ഡൽഹിയിലെ ആശുപത്രി. ഗീതാ കോളനിയിലെ ചാച്ചാ നെഹ്റു ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം. കിടക്ക ഒഴിവില്ലെന്ന വിശദീകരണമാണ് കുട്ടിയുടെ അംഗപരിമിതരായ മാതാപിതാക്കൾക്ക് ആശുപത്രി അധികൃതർ നൽകിയത്.
കുട്ടിക്ക് എകദേശം നാല് മണിക്കുർ ചികിൽസ ലഭിക്കാതെ ആശുപത്രിയിൽ തുടരേണ്ടി വന്നു. ഉന്നത ഇടപെടലിന് ശേഷമാണ് കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ ആശുപ്രതി അധികൃതർ തയാറായതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.