യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു; ഡൽഹിയിൽ ജാഗ്രത നിർദേശം

ന്യൂഡൽഹി: യമുന നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം. കനത്ത മഴയെ തുടർന്ന് ഹതിനികു ണ്ട് അണക്കെട്ടിന്‍റെ ഷട്ടറുകൾ ഹരിയാന ഉയർത്തിയതാണ് ജലനിരപ്പ് അപകട രേഖയിലേക്ക് ഉയരാൻ കാരണം. കനത്ത മഴ മൂലം യമുനയിൽ നേരത്തെ തന്നെ ജലനിരപ്പ് ഉയർന്നിരുന്നു.

യമുന നഗർ ജില്ല അധികൃതർ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദീ തീരത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്.

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഇടവിട്ടുള്ള സാധാരണ മഴയാണ് ശനിയാഴ്ച മുതൽ ലഭിക്കുന്നത്. യമുനയിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷണത്തിലാണെന്നും പ്രളയ സമാന സാഹചര്യം നേരിടാൻ ഒരുക്കം തുടങ്ങിയതായും യമുന നഗർ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂലൈയിൽ യമുന നദിയിൽ ജലനിരപ്പ് അപകടരേഖയിലെത്തിയതോടെ ഡൽഹിയിലെ ഓൾഡ് യമുന പാലത്തിൽ ദിവസങ്ങളോളം ഗതാഗതം നിലച്ചിരുന്നു.

Tags:    
News Summary - Delhi on high alert as Yamuna water level continues to rise, Haryana releases more water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.