തരൂരിന്‍റെ പരാതിയിൽ റിപ്പബ്ലിക്​ ചാനലിന്​ ഹൈകോടതി നോട്ടീസ്​

ന്യൂഡൽഹി: കോൺഗ്രസ്​ എം.പി ശശി തരൂരി​​െൻറ പരാതിയിൽ വാർത്ത അവതാരകൻ അർണബ്​ ഗോസ്വാമിക്കും അദ്ദേഹത്തി​​െൻറ റിപ്പബ്ലിക്​ ടി.വി ചാനലിനും ഡൽഹി ​ൈ​ഹകോടതി നോട്ടീസ്​. തരൂരി​​െൻറ ഭാര്യ സുനന്ദ പുഷ്കറി​​െൻറ മരണവുമായി ബന്ധപ്പെട്ട്​ കൊലപാതകമെന്ന മുൻവിധിയോടെ റിപ്പബ്ലിക്​​ ടി.വിയും അർണബും നടത്തുന്ന മാധ്യമ വിചാരണക്കെതിരെ ശശി തരൂർ നൽകിയ പരാതിയിലാണ്​ ജസ്​റ്റിസ്​ മൻമോഹൻ വെള്ളിയാഴ്​​ച നോട്ടീസയച്ചത്​. കേസി​​െൻറ വാദം കേൾക്കൽ 16ലേക്ക്​ മാറ്റി.

സുനന്ദയുടെ  മരണവുമായി ബന്ധപ്പെട്ട്​ ചാനൽ തരൂരി​െന നിരന്തരം വേട്ടയാടുകയും കുറ്റവാളിയാക്കുന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്​തിരുന്നു. മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദാണ്​ തരൂരിനുവേണ്ടി കോടതിയിൽ ഹാജരാവുന്നത്​​. ചാനൽ റിപ്പോർട്ടുകളിൽ ബോധപൂർവം ഉപയോഗിക്കുന്ന ‘കൊല്ലപ്പെട്ട സുനന്ദ പുഷ്​കർ’ എന്ന പരാമർശം അവസാനിപ്പിക്കാൻ അർണബിന്​ നിർദേശം നൽകണമെന്ന്​​ അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ, തരൂരി​െന കൊലപാതകിയെന്ന്​ ചാനൽ വിശേഷിപ്പി​ച്ചിട്ടില്ലെന്നും പൊലീസ്​ തെളിവുകൾ ​െവച്ചാണ്​ റിപ്പോർട്ട്​ ചെയ്​തതെന്നും അർണബി​​െൻറ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.  

Tags:    
News Summary - Delhi HC notice to Arnab Goswami, Republic TV on Shashi Tharoor’s plea-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.