അലോപതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ ഡൽഹി ഹൈകോടതി സമൻസ്​

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത്​ അലോപതിയെ തെറ്റായി ചിത്രീകരിച്ചതിന്​ പതജ്ഞലി തലവൻ രാ​ംദേവിനെതിരെ ഡൽഹി ഹൈകോടതി സമൻസ്​. അലോപതി ഡോക്​ടർമാരുടെ സംഘടന സമർപ്പിച്ച പരാതിയിലാണ്​ നടപടി. അലോപതിയെക്കുറിച്ച്​ തെറ്റായ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം.

പരാതിയിൽ മറുപടി നൽകാൻ രാംദേവിന്​ ജസ്റ്റിസ്​ സി. ശരിശങ്കർ നാലാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ രാ​ംദേവിനെതിരായ കേസ്​ നിസാരമായി കാണരുതെന്നായിരുന്നു ഡോക്​ടർമാരുടെ സംഘടനയുടെ പ്രതികരണം.

ഹരജിയിൽ ആചാര്യ ബാലകൃഷ്​ണക്കും പതജ്ഞലി ആയുർവേദക്കുമെതിരെയും സമൻസ്​ അയച്ചിട്ടുണ്ട്​.

രാംദേവിന്​ വേണ്ടി മുതിർന്ന അഭിഭാഷകനായ രാജീവ്​ നായരാണ്​ ഹാജരായത്​. ​േകസിൽ രാ​ംദേവിനെതിരെ ഉയർന്ന ആരോപണങ്ങൾ അഭിഭാഷകൻ നിഷേധിച്ചു.

കോവിഡ്​ ബാധിച്ച നിരവധിപേരുടെ മരണത്തിന്​ അലോപതി കാരണമായെന്നായിരുന്നു രാംദേവിന്‍റെ ആരോപണം. തെറ്റായ വിവരങ്ങൾ കാണിച്ച്​ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കു​ന്നുവെന്നായിരുന്നു പരാതി. 

Tags:    
News Summary - Delhi HC issues summons to Ramdev over his statement on allopathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.