ബാബാ രാംദേവിനെ താക്കീത് ചെയ്ത് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡൽഹി ഹൈകോടതി. കോവിഡിനെതിരായ മരുന്നാണെന്ന പേരിൽ കൊറോണിൽ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഡി.എം.എ കോടതിയെ സമീപിച്ചത്.

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിച്ചു.

കോവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കോവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകൾ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. കോവിഡ് വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടർമാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Delhi HC issues summons to Baba Ramdev about Coronil kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.