ന്യൂഡൽഹി: ആഡംബര കാറുകൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ. ജിം ഉടമയായ രാഹുൽ നരംഗാണ് അറസ്റ്റിലായത്. ആഡംബര കാറുകളും വീടുകളും വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ നിരവധി പേരിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്.
ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം ഇയാൾ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റ കൈലാശ് സ്വദേശിയായ നരംഗിനെ ശനിയാഴ്ചയാണ് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ചിത്തരഞ്ജൻ പാർക്ക് സ്വദേശിയായ സുനിൽ വർമ്മക്ക് ആറ് ആഡംബര കാറുകൾ നൽകാമെന്ന് അറിയിച്ച് ഇയാൾ പണം വാങ്ങി. എന്നാൽ, ഒരു കാർ മാത്രമാണ് നൽകിയത്. തുടർന്ന് സുനിലിെൻറ പരാതിയിൽ 2018ൽ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി. 2019ൽ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചുവെങ്കിലും നരംഗിനെ കണ്ടെത്താനായില്ല. ശനിയാഴ്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.