ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങൾ വീട്ടുകാർക്ക് വാട്ട്സപ്പിൽ ലഭിക്കുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ അയൽക്കാരനാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്നുപേരെ ഡൽഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഡൽഹിയിലെ റോഹിനി സബർബിലെ മാംഗോൾപൂർ കലാൻ മേഖലയിൽ നിന്നാണ് പ്രതിയായ ബുൻഡി എന്ന അയൽക്കാരനെയും സുഹൃത്തുക്കളെയും പിടികൂടിയത്.
ഇയാൾ പെൺകുട്ടിയെ വീടിനടുത്തുള്ള സാമൂഹിക കേന്ദ്രത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഈ സമയം രണ്ടു സുഹൃത്തുക്കളും മൊബൈലിൽ വീഡിയോ പകർത്തുകയായിരുന്നു.
കേസ് പിൻവലിക്കാൻ പ്രതികളുടെ കുടുംബാംഗങ്ങൾ തങ്ങളെ സമ്മർദ്ദം ചെലുത്തുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികളുടെ കുടുംബം സ്വാധീനമുള്ളവരാണെന്നും തങ്ങളോട് ഇവിടം വിടാൻ അവർ ആവശ്യപ്പെടുന്നതായും പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.