സുപ്രീംകോടതി

അരാവലി മലനിരകളുടെ നിർവചനം: വിദഗ്‌ധ സമിതിക്ക് രൂപം നൽകി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: അ​രാ​വ​ലി മ​ല​നി​ര​ക​ളു​ടെ നി​ർ​വ​ച​നം സം​ബ​ന്ധി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ്വ​ത​ന്ത്ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​താ​ധി​കാ​ര വി​ദ​ഗ്‌​ധ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഫോ​റ​സ്ട്രി റി​സ​ർ​ച് ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ന്‍റെ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ കാ​ഞ്ച​ൻ ദേ​വി അ​ധ്യ​ക്ഷ​യാ​യ അ​ഞ്ചം​ഗ സ​മി​തി​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. 1991 ബാ​ച്ച് ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വി​സ് ഓ​ഫി​സ​റാ​ണ് കാ​ഞ്ച​ൻ ദേ​വി.

അ​രാ​വ​ലി മ​ല​നി​ര​ക​ളു​ടെ നി​ർ​വ​ച​നം ശാ​സ്ത്രീ​യ​മാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര​മാ​യ വി​ക​സ​ന ത​ത്ത്വ​ങ്ങ​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി​പു​ൽ എം. ​പ​ഞ്ചോ​ലി എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ 2026 ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ഫ. ജ​ഗ​ദീ​ഷ് കൃ​ഷ്‍ണ​സ്വാ​മി, പ്ര​ഫ. ല​ക്ഷ്‍മി​കാ​ന്ത് ശ​ർ​മ എ​ന്നി​വ​രെ സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി കോ​ട​തി നാ​മ​നി​ർ​ദേ​ശം ചെ​യ്തു. സ​മി​തി​യു​ടെ മെം​ബ​ർ സെ​ക്ര​ട്ട​റി​യാ​യി ഡ​യ​റ​ക്‌​ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ നോ​മി​നേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2025 ഒ​ക്‌​ടോ​ബ​റി​ൽ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി നേ​തൃ​ത്വം ന​ൽ​കി​യ സ​മി​തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്ത് ഡി​സം​ബ​ർ 29ന് ​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​രാ​വ​ലി പാ​രി​സ്ഥി​തി​ക മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​വി​ഷ​യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി നീ​തി​പൂ​ർ​വ​ക​വും നി​ഷ്‍പ​ക്ഷ​വും സ്വ​ത​ന്ത്ര​വു​മാ​യ നി​ഗ​മ​ന​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പു​തി​യ ഉ​ത്ത​ര​വി​ൽ കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. പു​തി​യ നി​ർ​വ​ച​ന​ത്തി​ന് അ​ന്തി​മ​രൂ​പം ന​ൽ​കു​ക​യും അ​പ​ഗ്ര​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​തു വ​രെ അ​രാ​വ​ലി മേ​ഖ​ല​യി​ലെ എ​ല്ലാ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സു​പ്രീം​കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ സ്റ്റേ ​തു​ട​രും.

Tags:    
News Summary - Definition of Aravalli Range: Supreme Court forms expert committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.